Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : High Command

ഡി.കെ. ശിവകുമാർ ഹൈക്കമാൻഡുമായി ചർച്ച നടത്തി

ന്യൂ​ഡ​ൽ​ഹി: നാ​ളെ ന​ട​ക്കാ​നി​രി​ക്കു​ന്ന സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ന് മു​ന്നോ​ടി​യാ​യി ക​ർ​ണാ​ട​ക​യു​ടെ നി​യു​ക്ത മു​ഖ്യ​മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​റും കാ​വ​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യും കോ​ണ്‍ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡു​മാ​യി ഡ​ൽ​ഹി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

പു​തി​യ മ​ന്ത്രി​സ​ഭ​യി​ലെ അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു.

നി​ല​വി​ലെ മ​ന്ത്രി​സ​ഭ​യി​ലെ ഭൂ​രി​ഭാ​ഗം അം​ഗ​ങ്ങ​ളെ​യും ഒ​ഴി​വാ​ക്കി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. സി​ദ്ധ​രാ​മ​യ്യ​യു​ടെ മ​ക​ൻ യ​തീ​ന്ദ്ര​യെ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന വി​വ​രം.

എ​ന്നാ​ൽ സം​സ്ഥാ​ന​ത്ത് ഒ​രു ഏ​കോ​പ​ന സ​മി​തി രൂ​പീ​ക​രി​ച്ച് തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ഡി.​കെ. ശി​വ​കു​മാ​ർ കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് മു​ന്നി​ൽ വ​ച്ച​താ​യാ​ണ് സൂ​ച​ന. ഇ​ക്കാ​ര്യ​ത്തി​ൽ നേ​തൃ​ത്വം അ​ന്തി​മ തീ​രു​മാ​ന​ത്തി​ൽ എ​ത്തി​യി​ട്ടി​ല്ല.

 

Kerala

ഉപാധികൾ അംഗീകരിച്ചില്ലെങ്കിൽ എംഎൽഎ മാത്രമായി തുടരുമെന്ന് ചെന്നിത്തല; അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്

തിരുവനന്തപുരം: മുഖ്യമന്ത്രി പദം ലഭിക്കാത്തതിന്‍റെ പേരില്‍ അസന്തുഷ്ടനായി കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ശ്രമം തുടങ്ങി. തന്‍റെ ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രമെ വി.ഡി. സതീശന്‍റെ മന്ത്രിസഭയില്‍ ചേരുകയുള്ളുവെന്ന് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡ് പ്രതിനിധികളെ അറിയിച്ചു.

ഒരു ടേം മുഖ്യമന്ത്രിയായി തനിക്ക് അവസരം നല്‍കണമെന്നാണ് അദ്ദേഹം ഹൈക്കമാന്‍ഡ് പ്രതിനിധികളെ അറിയിച്ചത്. ഈ ടേമില്‍ രണ്ടര വര്‍ഷമോ അടുത്ത തവണയോ തനിക്ക് അവസരം നല്‍കണമെന്ന ഉപാധിയാണ് അദ്ദേഹം ഹൈക്കമാന്‍ഡ് പ്രതിനിധികളെ അറിയിച്ചത്. തന്‍റെ ഉപാധികള്‍ അംഗീകരിച്ചില്ലെങ്കില്‍ എംഎല്‍എയായി അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകനായി തുടരാനാണ് തന്‍റെ താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

അതേസമയം, നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഇന്ന് രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി അദ്ദേഹവുമായി ചര്‍ച്ച നടത്തും. മന്ത്രിസഭയില്‍ ചേരണമെന്നുള്ള തന്‍റെ ആഗ്രഹം അദ്ദേഹം ചെന്നിത്തലയെ അറിയിക്കും. ധനകാര്യവകുപ്പ് നല്‍കി രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള സാധ്യതയാണ് കാണുന്നത്.

ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടായാല്‍ മാത്രമെ വകുപ്പില്‍ മാറ്റം വരികയുള്ളു. തന്‍റെ പ്രിയപ്പെട്ട നേതാവായ രമേശ് ചെന്നിത്തലയും മന്ത്രിസഭയിലുണ്ടാകണമെന്നാണ് വി.ഡി.സതീശന്‍റെ ആഗ്രഹം. നല്ലൊരു ടീമായി മന്ത്രിസഭയെ നയിക്കാന്‍ ചെന്നിത്തല മന്ത്രിസഭയില്‍ ഉണ്ടാകണമെന്ന ആഗ്രഹമാണ് വി.ഡി.സതീശന്‍ പങ്ക് വയ്ക്കുന്നത്.

അതേസമയം, രമേശ് ചെന്നിത്തലയെ അനുകുലിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ കടുത്ത നിരാശയിലാണ്. 2021 ല്‍ എംഎല്‍എമാരുടെ ഭൂരിപക്ഷം ഉണ്ടായിട്ടും പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും തന്നെ മാറ്റിയപ്പോള്‍ ഒരു പ്രതിഷേധവും പറയാതെ പാര്‍ട്ടി തീരുമാനം അംഗീകരിച്ചുവെന്നാണ് ഹൈക്കമാന്‍ഡിനോട് ചെന്നിത്തല വ്യക്തമാക്കിയത്.

അന്നും ഇപ്പോഴും അച്ചടക്കമുള്ള പ്രവര്‍ത്തകനായാണ് താന്‍ നിലകൊള്ളുന്നത്. സീനിയോറിറ്റി ഉണ്ടായിട്ടും തന്നെ അവഗണിച്ചതിലുള്ള വിഷമം അദ്ദേഹം സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ അറിയിച്ചിട്ടുണ്ട്. കടുത്ത തീരുമാനത്തിലേക്ക് കടക്കരുതെന്ന് ഹൈക്കമാന്‍ഡ് നേതൃത്വം രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, നിരീക്ഷകരായ മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

ഹരിപ്പാടുള്ള പാര്‍ട്ടിപ്രവര്‍ത്തകര്‍ രമേശ് ചെന്നിത്തലക്ക് പൂര്‍ണ പിന്തുണയാണ് നല്‍കിയിരിക്കുന്നത്. ഹൈക്കമാന്‍ഡിന്‍റെ അപമാനം സഹിച്ച് പാര്‍ട്ടിയില്‍ തുടരാതെ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നാണ് അനുയായികള്‍ ചെന്നിത്തലയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും രാജിവയ്ക്കാനുള്ള സന്നദ്ധത പരസ്യമായി അറിയിച്ചിട്ടുണ്ട്.

National

ജനമനസിന് ഹൈക്കമാൻഡ്

ന്യൂ​ഡ​ൽ​ഹി: വി​സ്മ​യ​മാ​യ ജ​ന​നാ​യ​ക​ൻ വി.​ഡി. സ​തീ​ശ​ൻ ഇ​നി കേ​ര​ള നാ​യ​ക​ൻ. കേ​ര​ള​ത്തി​ന്‍റെ നി​യു​ക്ത മു​ഖ്യ​മ​ന്ത്രി​യാ​യി പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന വി.​ഡി. സ​തീ​ശ​നെ കോ​ണ്‍ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് പ്ര​ഖ്യാ​പി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് പു​തി​യ മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ. യു​ഡി​എ​ഫി​ന്‍റെ 102 സീ​റ്റ് ജ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​തീ​ശ​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ തെ​ളി​വാ​യി ഇ​നി “വ​ന​വാ​സ​മ​ല്ല, പ​ട്ടാ​ഭി​ഷേ​കം’’ ത​ന്നെ.

മു​ഖ്യ​മ​ന്ത്രിപ​ദ​വി​യി​ലേ​ക്കു സ​തീ​ശ​നോ​ടൊ​പ്പം പ​രി​ഗ​ണി​ച്ചി​രു​ന്ന കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​സി. വേ​ണു​ഗോ​പാ​ലു​മാ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യും കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം.

സോ​ണി​യാ ഗാ​ന്ധി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചാ​യി​രു​ന്നു തീ​രു​മാ​നം. മു​തി​ർ​ന്ന നേ​താ​വ് എ.​കെ. ആ​ന്‍റ​ണി​യു​മാ​യി ടെ​ലി​ഫോ​ണി​ൽ സം​സാ​രി​ച്ച​ശേ​ഷ​മാ​യി​രു​ന്നു വേ​ണു​ഗോ​പാ​ലി​നു പ​ക​രം അ​വ​സാ​ന​നി​മി​ഷം സ​തീ​ശ​നെ നാ​യ​ക​നാ​ക്കാ​ൻ ഹൈ​ക്ക​മാ​ൻ​ഡി​ൽ ധാ​ര​ണ​യാ​യ​ത്.

ഡ​ൽ​ഹി അ​ക്ബ​ർ റോ​ഡി​ലെ പ​ഴ​യ കോ​ണ്‍ഗ്ര​സ് ആ​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു 12ന് ​ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ ദാ​സ് മു​ൻ​ഷി ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നം അ​റി​യി​ച്ച​ത്. കേ​ന്ദ്ര നി​രീ​ക്ഷ​ക​രാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ എ​ഐ​സി​സി ട്ര​ഷ​റ​ർ അ​ജ​യ് മാ​ക്ക​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​കു​ൾ വാ​സ്നി​ക്, മാ​ധ്യ​മവി​ഭാ​ഗം ത​ല​വ​ൻ ജ​യ്റാം ര​മേ​ശ് എ​ന്നി​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

“മേ​യ് ഏ​ഴി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​ണ്‍ഗ്ര​സ് നി​യ​മ​സ​ഭാ​ക​ക്ഷി യോ​ഗം ചേ​ർ​ന്നു. കേ​ര​ളം സം​സ്ഥാ​ന​ത്തി​ലെ കോ​ണ്‍ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യു​ടെ (സി​എ​ൽ​പി) പു​തി​യ നേ​താ​വി​നെ നി​യ​മി​ക്കാ​ൻ കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റി​നെ അ​ധി​കാ​ര​പ്പെ​ടു​ത്താ​ൻ ഏ​ക​ക​ണ്ഠ​മാ​യി തീ​രു​മാ​നി​ച്ചു. വി.​ഡി. സ​തീ​ശ​നെ സി​എ​ൽ​പി​യു​ടെ നേ​താ​വാ​യി നി​യ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചു’’ -ദീ​പാ ദാ​സ് മു​ൻ​ഷി പ്ര​ഖ്യാ​പി​ച്ചു. ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നം എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നം സ​ന്തോ​ഷ​ത്തോ​ടെ അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും നി​യു​ക്ത മു​ഖ്യ​മ​ന്ത്രി സ​തീ​ശ​നു പൂ​ർ​ണ പി​ന്തു​ണ​യും ആ​ശം​സ​യും നേ​രു​ന്നു​വെ​ന്നും ഡ​ൽ​ഹി​യി​ലെ ത​ന്‍റെ വ​സ​തി​യി​ലെ​ത്തി​യ പ​ത്ര​ലേ​ഖ​രോ​ടു വേ​ണു​ഗോ​പാ​ൽ പ്ര​തി​ക​രി​ച്ചു.

Kerala

കേ​ര​ളാ മു​ഖ്യ​മ​ന്ത്രി​യെ ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും; തീ​രു​മാ​നം മു​ദ്ര​വ​ച്ച ക​വ​റി​ല്‍ കൈ​മാ​റും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യെ കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. നി​യ​മ​സ​ഭ ക​ക്ഷി യോ​ഗം ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് ചേ​രും. തീ​രു​മാ​നം മു​ദ്ര​വ​ച്ച ക​വ​റി​ല്‍ കൈ​മാ​റി നി​യ​മ​സ​ഭ ക​ക്ഷി​യോ​ഗ​ത്തി​ല്‍ പ്ര​ഖ്യാ​പി​ക്കാ​നാ​ണ് നീ​ക്കം.

മു​ഖ്യ​മ​ന്ത്രി​യാ​രെ​ന്ന​തി​ല്‍ സ​സ്പെ​ന്‍​സ് തു​ട​രു​ക​യാ​ണ്. ദീ​പ ദാ​സ് മു​ൻ​ഷി, എ​ഐ​സി​സി നി​രീ​ക്ഷ​ക​രാ​യ അ​ജ​യ് മാ​ക്ക​ൻ, മു​കു​ൾ വാ​സ്നി​ക്ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. വി.​ഡി. സ​തീ​ശ​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​രും യോ​ഗ​ത്തി​ലു​ണ്ടാ​കും. അ​തേ​സ​മ​യം കെ.​സി. വേ​ണു​ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ തു​ട​രു​ക​യാ​ണ്.

ഇ​ന്നു​ത​ന്നെ യു​ഡി​എ​ഫി​ലെ നി​യ​മ​സ​ഭാ ക​ക്ഷി​നേ​താ​ക്ക​ൾ ഗ​വ​ർ​ണ​റെ കാ​ണും. കേ​ര​ളാ കോ​ൺ​ഗ്ര​സ് ജോ​സ​ഫ്, ആ​ർ​എ​സ്പി എ​ന്നീ ക​ക്ഷി​ക​ളു​ടെ നേ​താ​ക്ക​ൾ ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും. പി​ന്തു​ണ​ക്ക​ത്ത് ഗ​വ​ർ​ണ​ർ​ക്ക് കൈ​മാ​റും.

Kerala

ഡ​ൽ​ഹി​യി​ലേ​യ്ക്ക് ക​ണ്ണും​ന​ട്ട് കേ​ര​ളം; ഖാ​ർ​ഗെ​യും രാ​ഹു​ൽ ഗാ​ന്ധി​യും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച അ​ഞ്ച​ര​യ്ക്ക്

ന്യൂ​ഡ​ല്‍​ഹി: മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന് ത​ന്നെ അ​റി​യാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കേ​ര​ളം. വി​ഷ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ർ​ഗെ​യും രാഹുൽ ഗാന്ധിയും ത​മ്മി​ലു​ള്ള നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച അഞ്ചരയ്ക്ക് ന​ട​ക്കും.

ഇ​ന്ന് ത​ന്നെ മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് വി​വ​രം. കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ദീ​പാ​ദാ​സ് മു​ന്‍​ഷി കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചു. വൈ​കു​ന്നേ​രം ഏ​ഴോ​ടെ ദീ​പാ​ദാ​സ് മു​ന്‍​ഷി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും.

ക​ഴി​ഞ്ഞ ദി​വ​സം കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​യു​ടെ ഭാ​ഗ​മാ​യി മു​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്മാ​രെ ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു. കെ. ​മു​ര​ളീ​ധ​ര​ൻ‌, കെ. ​സു​ധാ​ക​ര​ൻ, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എം.​എം. ഹ​സ​ൻ എ​ന്നി​വ​രെ​യാ​ണ് വി​ളി​പ്പി​ച്ച​ത്. കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ
ഷാ​ഫി പ​റ​മ്പി​ല്‍, എ.​പി. അ​നി​ൽ​കു​മാ​ർ, പി.​സി. വി​ഷ്ണു​നാ​ഥ് എ​ന്നി​വ​രെ​യും ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി​യെ സം​ബ​ന്ധി​ച്ച് ഡ​ല്‍​ഹി​യി​ല്‍ നി​ന്നു​ള്ള തീ​രു​മാ​നം കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. അ​തി​ന് ശേ​ഷം എ​ന്താ​ണെ​ന്നു​ള്ള​ത് തീ​രു​മാ​നി​ക്കു​മെ​ന്നും ബാ​ക്കി കാ​ര്യ​ങ്ങ​ള്‍ ആ​ലോ​ചി​ച്ച് അ​റി​യി​ക്കു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. മു​സ്‌​ലിം ലീ​ഗ് നേ​തൃ​യോ​ഗ​ത്തി​ന് ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കു​ഞ്ഞാ​ലി​ക്കു​ട്ടി.

 

 

Kerala

ഹൈ​ക്ക​മാ​ൻ​ഡി​നും രാ​ഹു​ലി​നും പ്രി​യ​ങ്ക​യ്ക്കു​മെ​തി​രെ വ​യ​നാ​ട്ടി​ൽ പോ​സ്റ്റ​ർ പ്ര​തി​ഷേ​ധം; കെ.​സി​യെ പി​ന്തു​ണ​ച്ചാ​ൽ കേ​ര​ളം മാ​പ്പു​ത​രി​ല്ല

ക​ൽ​പ്പ​റ്റ: ഹൈ​ക്ക​മാ​ൻ​ഡി​നും രാ​ഹു​ൽ ഗാ​ന്ധി​ക്കും പ്രി​യ​ങ്ക ഗാ​ന്ധി​ക്കു​മെ​തി​രെ വ​യ​നാ​ട്ടി​ൽ പോ​സ്റ്റ​ർ പ്ര​തി​ഷേ​ധം. വ​യ​നാ​ട് ഡി​സി​സി ഓ​ഫീ​സി​ന് സ​മീ​പ​മാ​ണ് ഇം​ഗ്ലീ​ഷി​ൽ എ​ഴു​തി​യ പോ​സ്റ്റ​റു​ക​ൾ പ​തി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കെ.​സി. വേ​ണു​ഗോ​പാ​ലി​നെ പി​ന്തു​ണ​ച്ചാ​ൽ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ നി​ങ്ങ​ൾ​ക്ക് മാ​പ്പ് ത​രി​ല്ലെ​ന്നും വ​യ​നാ​ട് ഇ​നി അ​ടു​ത്ത അ​മേ​ഠി​യാ​യി മാ​റു​മെ​ന്നു​മാ​ണ് പോ​സ്റ്റ​റു​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്. കെ.​സി. വേ​ണു​ഗോ​പാ​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വെ​റു​മൊ​രു പെ​ട്ടി​യെ​ടു​പ്പു​കാ​ര​നാ​ണെ​ന്നും പോ​സ്റ്റ​റി​ൽ വി​മ​ർ​ശ​ന​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ രാ​ഹു​ലി​ന്‍റെ​യും പ്രി​യ​ങ്ക​യു​ടെ​യും വി​ഡ്ഢി​ത്ത​ര​ങ്ങ​ൾ​ക്ക് കേ​ര​ളം മാ​പ്പ് ന​ൽ​കി​ല്ലെ​ന്നും പോ​സ്റ്റ​റി​ൽ കു​റി​ച്ചി​ട്ടു​ണ്ട്.

വ​യ​നാ​ടി​നെ രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക​യും മ​റ​ന്നേ​ക്കൂ എ​ന്നും ഇ​നി ഇ​വി​ടെ​നി​ന്ന് ജ​യി​ക്കി​ല്ലെ​ന്നും പോ​സ്റ്റ​റു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ആ​രു​ടെ​യും പേ​രി​ല്ലാ​തെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഈ ​പോ​സ്റ്റ​റു​ക​ൾ കോ​ൺ​ഗ്ര​സി​നു​ള്ളി​ലെ ഗ്രൂ​പ്പ് പോ​ര് തെ​രു​വി​ലേ​ക്ക് പ​ട​രു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​യാ​ണ് രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​ത്.

Kerala

മുഖ്യമന്ത്രി: തന്‍റെ നിലപാട് ഹൈക്കമാൻഡിനോട് പറഞ്ഞിട്ടുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനം വൈകില്ലെന്നും പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ. തന്‍റെ നിലപാട് ഹൈക്കമാൻഡിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ എത്താൻ പറഞ്ഞിട്ടുണ്ടായിരുന്നു. എത്താൻ കഴിയില്ലെന്ന കാര്യം അറിയിച്ചിട്ടുണ്ട്. എത്രയും പ്രശ്നം തീർക്കാനായിട്ടാണ് എല്ലാവരെയും ഡൽഹിയിലേക്ക് വിളിക്കുന്നത്. ചർച്ചകൾ പൂർത്തിയായിട്ടുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ഡൽഹിയിൽ പോകുന്നില്ലെങ്കിലും കൃത്യമായി നിലപാട് അറിയിക്കും. രാഹുൽ ​ഗാന്ധി വിളിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. തന്‍റെ അഭിപ്രായം രേഖപ്പെടുത്തും. അഭിപ്രായം രേഖപ്പെടുത്താൻ ഡൽഹിയിൽ തന്നെ പോകണമെന്ന് നിർബന്ധമില്ലല്ലോയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു.

Kerala

ത്രിമൂർത്തി തർക്കം: ഹൈക്കമാൻഡ് തീരുമാനം വന്നാൽ എന്തൊക്കെ സംഭവിക്കാം?

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വൻവിജയം നേടിയ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ത്രിമൂർത്തി തർക്കം ഒടുവിൽ ഒന്നിലേക്ക് എപ്പോൾ എത്തും എന്ന് പറയാനാകില്ലെങ്കിലും ഹൈക്കമാൻഡിന്‍റെ തീരുമാനം ഉടൻ വന്നേ മതിയാകൂ . ഇല്ലെങ്കിൽ അത് ഉണ്ടാക്കുന്ന പ്രതിച്ഛായ നഷ്ടവും രാഷ്ട്രീയപരമായ ദുഷിപ്പും വലുതായിരിക്കും . ഇപ്പോൾ തന്നെ കുറേശെ ബാധിച്ചു കഴിഞ്ഞു.

എന്നാൽ തീരുമാനം പടിപടിയായി വൈകിപ്പിച്ച് ജനവികാരത്തെ ആറി തണുപ്പിച്ച് തങ്ങളുടെ മുൻ മുൻധാരണ അനുസരിച്ചുള്ള തീരുമാനത്തിലേക്ക് എത്തിക്കാൻ ഒരുതരം കോർപറേറ്റ് സ്ഥാപന ശൈലിയിലുള്ള നടപടി വൈകിപ്പിക്കലും ആകാമിത്. രാഷ്ടീയ വിദഗ്ധർ അങ്ങനെയും ഹൈക്കമാൻഡിന്‍റെ ഈ തണുപ്പൻ സമീപനത്തെ വിലയിരുത്തുന്നുണ്ട്. പൊട്ടിത്തെറി ഒഴിവാക്കാനുള്ള ഘട്ടംഘട്ടമായ നടപ്പാക്കൽ.

സമവായം എങ്ങനെ ?

ഹൈക്കമാൻഡുമായി നടന്ന ചർച്ച കഴിഞ്ഞ് പ്രത്യേകിച്ചും രാഹുൽ ഗാന്ധിയുമായി നടന്ന ചർച്ച കഴിഞ്ഞ് മൂന്ന് നേതാക്കളും പരസ്യ ചർച്ചകൾക്കോ കിംവദന്തികൾക്കോ ഫ്ലക്സ് യുദ്ധങ്ങൾക്കോ യാതൊരു താത്പര്യവും പ്രകടിപ്പിക്കുന്നില്ല. ഒരു വാർത്തയും അവരിൽനിന്ന് മാധ്യമങ്ങൾക്ക് ചോർന്നു കിട്ടുന്നുമില്ല.

എന്നാൽ ശരീരഭാഷ വിശകലനം ചെയ്താൽ മൂന്നുപേരും ഏറെക്കുറെ ഒരു തണുപ്പൻ മട്ടാണ് പ്രകടിപ്പിച്ചു കാണുന്നത്. രമേശ് ചെന്നിത്തല ഇതിൽ നിന്നെല്ലാം തലയൂരി എനിക്കതിൽ വലിയ റോളില്ല എന്ന മട്ടിലേക്ക് ആണോ അദ്ദേഹത്തിന്‍റെ ശരീരഭാഷ എന്ന് സംശയം നമുക്ക് തോന്നാം.

വി.ഡി. സതീശൻ ആകട്ടെ സ്ഥിരമായി ചിരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് പൂർണ മനസോടെയാണ് എന്ന് വിലയിരുത്താൻ വയ്യ. കെ.സി. ആകട്ടെ വലിഞ്ഞുമുറുകിയ മുഖവുമായാണ് മാധ്യമങ്ങളെ പോലും കാണുന്നത്.

മൂന്നു നേതാക്കളെയും ഉൾക്കൊള്ളുന്ന ഒരു സമവായമാണ് ഹൈക്കമാൻഡിന്‍റെ പരിഗണനയിൽ ഉള്ളതെന്നാണ് അവസാനമായി അറിയാൻ കഴിയുന്നത്. അങ്ങനെ വന്നാൽ മുഖ്യമന്ത്രിപദവും മന്ത്രിമാരുടെ എണ്ണവും അവർക്ക് നൽകുന്ന വകുപ്പുകളും എല്ലാം കൃത്യമായി വീതംവച്ച് നൽകുന്ന സ്ഥിതി വരും. അത് സഖ്യകക്ഷികളുമായി ബന്ധപ്പെട്ട മന്ത്രിമാരുടെ വകുപ്പ് ചർച്ചകൾക്കു കൂടി കാരണമാകും.

ഉദാഹരണത്തിന് ആദ്യത്തെ രണ്ട് വർഷം രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പദവും ആഭ്യന്തര മന്ത്രി പദവിയോടെ വി.ഡി. സതീശന് ഉപമുഖ്യമന്ത്രിപദവും നൽകാം എന്നാൽ പത്ത് മന്ത്രിമാർ ഉണ്ടെങ്കിൽ ആറുപേർ കെ.സി. വേണുഗോപാൽ നിർദേശിക്കുന്നവരോ അദ്ദേഹം നിർദേശിക്കുന്ന വകുപ്പ് ലഭ്യമാകുന്നവരോ ആകാം.

രണ്ടാം ടേമിൽ വി.ഡി. സതീശൻ മുഖ്യമന്ത്രി ആയാൽ രമേശ് ചെന്നിത്തല ആഭ്യന്തരവകുപ്പ് സ്വീകരിച്ചു മന്ത്രിയായി തുടരുമോ എന്ന് ഉറപ്പു പറയാൻ ആകില്ല. കെ.സി മാറി നിൽക്കുമോ എന്നും പറയാനാകില്ല. ഈ രീതിയിൽ വീതം വച്ച് പദവികൾ നൽകിയാൽ അതൊരു സമവായത്തിൽ എത്താൻ വഴിയുണ്ട്.

സതീശൻ ആയാൽ

കേരളത്തിലെ പൊതുവേയുള്ള വികാരവും പ്രത്യേകിച്ചും സഖ്യകക്ഷികളുടെ, മുസ്‌ലിം ജനവിഭാഗത്തെ പ്രതികരിക്കുന്ന മുസ്‌ലിം ലീഗിന്‍റെയും ക്രിസ്ത്യൻ ശാക്തീകരണത്തെ പ്രതിനിധീകരിക്കുന്ന കേരള കോൺഗ്രസിന്‍റെയും താത്പര്യങ്ങൾ കൂടി പരിഗണിച്ച് പ്രതിപക്ഷ നേതാവു കൂടിയായിരുന്ന വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്താൽ മറ്റു രണ്ടുപേർ എന്തുചെയ്യും?

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രി പദം കൊണ്ട് തൃപ്തനാകുമോ അതോ വി.എസ് അച്യുതാനന്ദന്‍റെ കാര്യത്തിൽ സംഭവിച്ചത് പോലെ മുന്നോക്ക വികസന കോർപ്പറേഷനോ, ഭരണ നവീകരണ കമ്മീഷൻ ചെയർമാൻ മറ്റോ ആയി മാറി നിൽക്കുമോ ? കെ.സി വേണുഗോപാൽ കൂടുതൽ മന്ത്രി പദവി എന്ന ഒരുതീർപ്പിലൊതുക്കുമോ എന്ന് പറയാനാകില്ല .

ചെന്നിത്തലയ്ക്ക് ലഭിച്ചാൽ

ഇനി രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകുന്നതെങ്കിൽ സീനിയോറിറ്റി കൊണ്ട് അദ്ദേഹത്തിന്‍റെ പദവിയെ വി.ഡി. സതീശനും കെ.സി. വേണുഗോപാലും സമ്മതിക്കാൻ വഴിയുണ്ട്. അപ്പോൾ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയോ ധനകാര്യ മന്ത്രിയോ ഉപമന്ത്രിയോ ആയി സതീശൻ തുടരുമോ? അങ്ങനെ വന്നാൽ കെ.സി. വേണുഗോപാലിന്‍റെ റോൾ എന്താണ്? ഭൂരിഭാഗം മന്ത്രി പദവികളിൽ അദ്ദേഹം തൃപ്തനാകുമോ? ഇപ്പോൾ ആർക്കും ഒരു ഉത്തരവും പറയാൻ പറ്റില്ല .

കെ.സി വേണുഗോപാൽ വന്നാൽ

ഹൈക്കമാൻഡിന് ആഭിമുഖമുള്ള കെ.സി. വേണുഗോപാലാണ് മുഖ്യമന്ത്രിയാകുന്നതെങ്കിൽ മൊത്തം സമവാക്യങ്ങളെ അത് മാറ്റിമറിക്കാൻ ഇടയുണ്ട്. ആദ്യത്തേത് ഒരു എംഎൽഎ രാജിവയ്ക്കേണ്ടി വരും.; ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. അതിൽ ജയിച്ചു കയറേണ്ടി വരും. രണ്ടാമതായി സഖ്യകക്ഷികളുടെ നിലപാടുകൾ വലിയ ചർച്ചാവിഷയം ആകും.

ഏറ്റവും പ്രധാനം രമേശ് ചെന്നിത്തലയും സതീശനും എന്തു നിലപാട് എടുക്കും എന്നുള്ളതാണ്. കെ.സി. മുഖ്യമന്ത്രി ആയാൽ രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ചേരുമോ എന്ന ചോദ്യത്തിന് ഉത്തരം ഇല്ല. എന്നാൽ ഇപ്പോഴത്തെ നിലയിൽ സതീശൻ കെ.സിയുടെ മന്ത്രിസഭയിൽ ചേരാനുള്ള സാധ്യത കുറവാണ്. സമവായം എന്ന നിലയിൽ ആണെങ്കിൽ പോലും ഉപമുഖ്യമന്ത്രി പദവി സ്വീകരിക്കാൻ പോലും സാധ്യത വളരെ കുറവാണ്.

ഇനി രസകരമായ മറ്റു ചില ബദൽ സാധ്യതകളിലേക്ക് പോകാം. മുമ്പൊക്കെ ഹൈക്കമാൻഡിന്‍റെ പ്രിയങ്കരനായ ബദൽ എ.കെ. ആന്‍റണി ആയിരുന്നു. ആരോഗ്യം മോശമായതിനാൽ ഇനി ഒരങ്കത്തിന് ആന്‍റണിക്ക് സാധ്യതയില്ല. രണ്ടുദിവസം മുമ്പ് കൊടിക്കുന്നിൽ സുരേഷ് എംപി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ വസതിയിൽ പോയി കണ്ട് ചർച്ച നടത്തിയത് ഇവിടെ ഓർക്കണം.

ഇനി കൊടിക്കുന്നിൽ എന്ന ബദലിലേക്ക് ഹൈക്കമാൻഡ് പോയാൽ അതിൽ അത്ഭുതപ്പെടുക തന്നെ വേണം. കൊടിക്കുന്നിലിന്‍റെ പിന്നിൽ സാമുദായിക സമവാക്യങ്ങളുടെ ശക്തി കുറവാണെങ്കിലും കോൺഗ്രസിന് ഒരു പട്ടികജാതി മുഖ്യമന്ത്രി എന്ന പ്രതിച്ഛായ നേടാനാകും. (ഈ സാധ്യത അഞ്ചു ശതമാനത്തിനടുത്തേയുള്ളൂ).

ഇനി അതുമല്ല, ശശി തരൂരിനെ രംഗത്തിറക്കിയാൽ അല്ലെങ്കിൽ രംഗത്തിറക്കുമെന്ന് ഹൈക്കമാൻഡ് സൂചിപ്പിച്ചാൽ അത് കേരളത്തിലെ ഇന്നത്തെ ത്രിമൂർത്തികളുടെ ഇടയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കാരണം ശശി തരൂർ മുഖ്യമന്ത്രി പദത്തിലേക്ക് വന്നാൽ എല്ലാവിധ സമവാക്യങ്ങളും മാറ്റപ്പെടാം.

ഇനി ഇതൊന്നുമല്ല തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ രാഹുൽ ഗാന്ധി പറഞ്ഞ കേരളത്തിന് ആവശ്യം ഒരു വനിതാ മുഖ്യമന്ത്രി എന്ന ചർച്ചയിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ അത് ആരാകും ? അങ്ങനെ ഒരു മുഖ്യമന്ത്രി സാധ്യതയുള്ള വനിതാ നേതാവ് കേരളത്തിൽ ഉണ്ടോ എന്ന് ചോദ്യത്തിന് ഉത്തരം ഇല്ല എന്നേ പറയാനാകൂ.

മറ്റ് സംസ്ഥാനങ്ങളിൽ സംഭവിച്ചത് പോലെ മുഖ്യമന്ത്രിപദ പ്രഖ്യാപനത്തോടെ എന്തെങ്കിലും രാഷ്ട്രീയ അട്ടിമറിയോ പൊട്ടിത്തെറിയോ പാർട്ടി മാറലോ കേരളത്തിൽ ഉണ്ടാകാനുള്ള സാധ്യത കുറവാണ് പ്രത്യേകിച്ച് കോൺഗ്രസ് ഭൂരിപക്ഷം നേടിയ സാഹചര്യത്തിൽ . ഈ മൂന്നു നേതാക്കൾ നിന്നും അത്തരമൊരു നീക്കങ്ങൾ ആരും പ്രതീക്ഷിക്കുന്നുമില്ല .

ചുരുക്കത്തിൽ പലവിധക്കാരായ, പ്രഗത്ഭരായ രാഷ്ട്രീയ ചൂത് കളിക്കാർ ചുറ്റും കൂടി നിൽക്കുന്ന ഒരു ചതുരംഗപലകയാണ് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം. ആ മൂന്നു കളിക്കാരിൽ ഒരാൾ പോലും ഒരടി പോലും പിന്നോട്ട് വച്ചിട്ടില്ല. കളത്തിലേക്ക് രാജാവിനെ എങ്ങനെ, എപ്പോൾ ഇറക്കി കളിക്കണം എന്ന് തീരുമാനിക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് ആണ്. കാത്തിരിക്കാം.

Kerala

വേ​വോ​ളം കാ​ത്തി​രു​ന്നാ​ൽ ആ​റു​വോ​ളം കാ​ത്തി​രി​ക്കാം; ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​ന​ത്തി​നോ​ടൊ​പ്പം നി​ൽ​ക്കും: കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യെ ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. വേ​വോ​ളം കാ​ത്തി​രു​ന്നാ​ൽ ആ​റു​വോ​ളം കാ​ത്തി​രി​ക്കാ​മെ​ന്നാ​യി​രു​ന്നു മു​ര​ളീ​ധ​ര​ന്‍റെ പ്ര​തി​ക​ര​ണം. പ​ഴ​യ​കാ​ല​ത്ത് പ്ര​ശ്ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ നേ​താ​ക്ക​ൾ മാ​റി​യ​പ്പോ​ൾ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യി എ​ന്നും മു​ര​ളീ​ധ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​ന​ത്തി​നോ​ടൊ​പ്പം നി​ൽ​ക്കും. കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​തെ​ല്ലാം പ​തി​വാ​ണ്. ഹൈ​ക്ക​മാ​ൻ​ഡ് വീ​ണ്ടും അ​ഭി​പ്രാ​യം തേ​ടി​യാ​ലും എ​ന്‍റെ അ​ഭി​പ്രാ​യം ഒ​ന്നേ​യു​ള്ളൂ. തീ​രു​മാ​നം വ​ര​ട്ടെ, വ​രു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കാ​മെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, നേ​താ​ക്ക​ളു​ടെ മു​ന്ന​റി​യി​പ്പ് മ​റി​ക​ട​ന്നു​കൊ​ണ്ട് തെ​രു​വി​ൽ സ്ഥാ​പി​ച്ച ഫ്ല​ക്സു​ക​ൾ എ​ടു​ത്ത് മാ​റ്റാ​ൻ പ്ര​വ​ർ​ത്ത​ക​ർ ത​യ്യാ​റാ​യി​ല്ല. മ​ല​പ്പു​റം ന​ഗ​ര​ത്തി​ലെ ഫ്ല​ക്സു​ക​ളാ​ണ് എ​ടു​ത്തു മ​റ്റാ​ത്ത​തെ വ​ച്ചി​രി​ക്കു​ന്ന​ത്. കെ.​സി. വേ​ണു​ഗോ​പാ​ലി​നും വി.​ഡി. സ​തീ​ശ​നും വേ​ണ്ടി സ്ഥാ​പി​ച്ച ഫ്ല​ക്സു​ക​ളാ​ണ് ന​ഗ​ര​ത്തി​ൽ തു​ട​രു​ന്ന​ത്.

Kerala

ഇ​നി ച​ർ​ച്ച​യു​ടെ ആ​വ​ശ്യ​മി​ല്ല; മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ് അ​റി​യി​ക്കും: സ​ണ്ണി ജോ​സ​ഫ്

ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യെ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. നേ​താ​ക്ക​ളു​മാ​യി ഇ​നി ച​ർ​ച്ച​യു​ടെ ആ​വ​ശ്യ​മു​ണ്ടെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്ന് സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

തീ​രു​മാ​നം ഹൈ​ക്ക​മാ​ൻ​ഡ് അ​റി​യി​ക്കും. തീ​യ​തി പ​റ​യാ​നി​ല്ല. ഇ​ന്ന് ത​ന്നെ പ്ര​ഖ്യാ​പി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കി​യി​ല്ല.

"ജ​ന​മ​ന​സി​ലെ അ​പ്രി​യം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. വി​വാ​ദ​ങ്ങ​ളി​ൽ ന​ട​പ​ടി ഒ​ഴി​വാ​ക്കാ​ൻ എ​ല്ലാ​വ​രും ഹൈ​ക്ക​മാ​ൻ​ഡി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. രാ​ഹു​ൽ ഗാ​ന്ധി​യും മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും ആ​ണ് മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കു​ക. അ​വ​രു​ടെ മു​ന്നി​ൽ വ്യ​ക്ത​മാ​യ മാ​ന​ദ​ണ്ഡ‍​ങ്ങ​ളു​ണ്ട്.'-​സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​ന​ത്തി​ന് കാ​തോ​ര്‍​ത്ത് ആ​റാം നാ​ളും കാ​ത്തി​രി​ക്കു​ക​യാ​ണ് കേ​ര​ളം. തീ​രു​മാ​നം ഹൈ​ക്ക​മാ​ന്‍​ഡി​ന് വി​ട്ടി​രി​ക്കു​ക​യാ​ണ് നേ​താ​ക്ക​ള്‍. ഇ​ന്നോ നാ​ളെ​യോ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

ഇ​ന്ന​ലെ കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ളു​മാ​യി രാ​ഹു​ല്‍ ഗാ​ന്ധി​യും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗ​യും കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി​യി​രു​ന്നു. സോ​ണി​യാ ഗാ​ന്ധി​യു​മാ​യി​യും, ഘ​ട​ക ക​ക്ഷി​ക​ളു​മാ​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ ശേ​ഷ​മാ​കും പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക.

National

മുഖ്യമന്ത്രി ചർച്ച: മൂന്നു മണിക്കൂർ; അവസാനം... ശൂ...

ന്യൂ​​​ഡ​​​ൽ​​​ഹി: പു​​​ല​​​ർ​​​ച്ചെ മു​​​ത​​​ൽ രാ​​​ത്രി വ​​​രെ നീ​​​ണ്ട നാ​​​ട​​​കീ​​​യ​​​ത​​​യ്ക്കൊ​​​ടു​​​വി​​​ലും കേ​​​ര​​​ള​​​ത്തി​​​ന്‍റെ പു​​​തി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ പ്ര​​​ഖ്യാ​​​പി​​​ക്കാ​​​തെ കോ​​​ണ്‍ഗ്ര​​​സ് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ്.

രാ​​​വി​​​ലെ കേ​​​ര​​​ള ഹൗ​​​സി​​​ലും വൈ​​​കു​​​ന്നേരം നാ​​​ലു​​​മു​ത​ൽ രാ​ജാ​ജി മാ​ർ​ഗി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ​യും വ​സ​തി​യി​ലും ന​ട​ന്ന പ​ല​ത​ല​ത്തി​ലു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ളി​​​ലും തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ല്ല.

അ​​​നു​​​ന​​​യ നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്കു കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യും വി.​​​ഡി. സ​​​തീ​​​ശ​​​നും വ​​​ഴ​​​ങ്ങാ​​​തെ ഉ​​​റ​​​ച്ചു നി​​​ന്നു. ഖാ​​​ർ​​​ഗെ​​​യു​​​ടെ വ​​​സ​​​തി​​​യി​​​ൽ ഖാ​​​ർ​​​ഗെ​​​യും രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യും മൂ​​​ന്നു മ​​​ണി​​​ക്കൂ​​​റി​​​ലേ​​​റെ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​ട്ടും തീ​​​രു​​​മാ​​​ന​​​മി​​​ല്ലെ​​​ന്ന​​​താ​​​യി​​​രു​​​ന്നു അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം.

ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് ഇ​​​നി തീ​​​രു​​​മാ​​​നി​​​ക്കും. ഡ​​​ൽ​​​ഹി ച​​​ർ​​​ച്ച​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യെ​​​ങ്കി​​​ലും പു​​​തി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ഇ​​​നി എ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നു​​​പോ​​​ലും പ​​​റ​​​യാ​​​ൻ എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ദീ​​​പാ ദാ​​​സ് മു​​​ൻ​​​ഷി​​​ക്കു ക​​​ഴി​​​ഞ്ഞി​​​ല്ല.

തീ​​​രു​​​മാ​​​ന​​​ത്തി​​​നു കാ​​​ത്തി​​​രി​​​ക്കു​​​മെ​​​ന്ന് വേ​​​ണു​​​ഗോ​​​പാ​​​ലും ചെ​​​ന്നി​​​ത്ത​​​ല​​​യും സ​​​തീ​​​ശ​​​നും കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ സ​​​ണ്ണി ജോ​​​സ​​​ഫും പി​​​ന്നീ​​​ട് പ​​​റ​​​ഞ്ഞു.

ഡ​​​ൽ​​​ഹി​​​യി​​​ൽ​​​നി​​​ന്ന് ഇ​​​ന്ന​​​ലെ കേ​​​ര​​​ളം കാ​​​ത്തി​​​രു​​​ന്ന പ്ര​​​ഖ്യാ​​​പ​​​നം ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ അ​​​സ്ഥാ​​​ന​​​ത്താ​​​യി. ചേ​​​രി​​​തി​​​രി​​​ഞ്ഞു​​​ള്ള പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളും പോ​​​സ്റ്റ​​​ർ-ഫ്ല​​​ക്സ് പ്ര​​​ചാ​​​ര​​​ണ​​​വും അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന സ​​​ന്ദേ​​​ശം മാ​​​ത്ര​​​മാ​​​ണു യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷം നേ​​​താ​​​ക്ക​​​ളി​​​ൽ​​​നി​​​ന്നു​​​ണ്ടാ​​​യ​​​ത്. വി​​​ശ​​​ദ​​​വും സൗ​​​ഹാ​​​ർ​​​ദ​​​പ​​​ര​​​വു​​​മാ​​​യ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു​​​ശേ​​​ഷ​​​വും സ​​​സ്പെ​​​ൻ​​​സി​​​ന് അ​​​വ​​​സാ​​​ന​​​മു​​​ണ്ടാ​​​യി​​​ല്ല. പ്ര​​​തീ​​​ക്ഷ വി​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്ന സൂ​​​ച​​​ന​​​യാ​​​ണു ചെ​​​ന്നി​​​ത്ത​​​ല​​​യും സ​​​തീ​​​ശ​​​നും വേ​​​ണു​​​ഗോ​​​പാ​​​ലും ന​​​ൽ​​​കി​​​യ​​​ത്.

നി​​​ശ്ച​​​യി​​​ച്ച​​​തു​​​പോ​​​ലെ കൃ​​​ത്യം നാ​​​ലി​​​നു​​​ മു​​​ന്പാ​​​യി ത​​​ന്നെ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലും വി.​​​ഡി. സ​​​തീ​​​ശ​​​നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യും കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ സ​​​ണ്ണി​​​യും എ​​​ഐ​​​സി​​​സി​​​യു​​​ടെ ദീ​​​പാ ദാ​​​സ് മു​​​ൻ​​​ഷി​​​യും നി​​​രീ​​​ക്ഷ​​​ക​​​രാ​​​യി​​​രു​​​ന്ന മു​​​കു​​​ൾ വാ​​​സ്നി​​​ക്കും അ​​​ജ​​​യ് മാ​​​ക്ക​​​നും ഖാ​​​ർ​​​ഗെ​​​യു​​​ടെ വ​​​സ​​​തി​​​യി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു.

രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യും സ​​​മ​​​യ​​​ത്തു​​​ത​​​ന്നെ എ​​​ത്തി​​​യ​​​തോ​​​ടെ നി​​​ശ്ചി​​​ത​​​ സ​​​മ​​​യ​​​ത്ത് യോ​​​ഗം തു​​​ട​​​ങ്ങി. മൂ​​​ന്നു മ​​​ണി​​​ക്കൂ​​​റി​​​ലേ​​​റെ വ​​​സ​​​തി​​​ക്കു​​​ള്ളി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം രാ​​​ത്രി 7.10ന് ​​​ദീ​​​പാ​​​ദാ​​​സ് മു​​​ൻ​​​ഷി നാ​​​ല് കേ​​​ര​​​ള നേ​​​താ​​​ക്ക​​​ളെ​​​യും കൂ​​​ട്ടി മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ ക​​​ണ്ടു.

നി​​​യു​​​ക്ത മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് വൈ​​​കാ​​​തെ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്ന് വേ​​​ണു​​​ഗോ​​​പാ​​​ൽ, ചെ​​​ന്നി​​​ത്ത​​​ല, സ​​​തീ​​​ശ​​​ൻ, സ​​​ണ്ണി എ​​​ന്നി​​​വ​​​രെ കൂ​​​ടെ നി​​​ർ​​​ത്തി ദീ​​​പ അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ൽ പ്ര​​​ഖ്യാ​​​പ​​​നം എ​​​ന്നു​​​ണ്ടാ​​​കു​​​മെ​​​ന്ന് പ​​​റ​​​യാ​​​ൻ അ​​​വ​​​ർ ത​​​യാ​​​റാ​​​യി​​​ല്ല.

Kerala

മു​ഖ്യ​മ​ന്ത്രി ആ​ര്; നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച വൈ​കു​ന്നേ​രം

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന​തി​ൽ ഉ​ട​ൻ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. ഇ​ന്ന​ത്തെ യോ​ഗം ക​ഴി​യ​ട്ടെ​യെ​ന്നും . സ​മ​വാ​യ​ത്തി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന പ്ര​ഖ്യാ​പ​നം എ​ഐ​സി​സി ന​ട​ത്തും. പ​ര​സ്യ പ്ര​തി​ഷേ​ധം പാ​ടി​ല്ലെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും സ​ണ്ണി ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി.

ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ആ​ദ്യ ഘ​ട്ട ച​ർ​ച്ച​യി​ൽ രാ​ഹു​ൽ ഗാ​ന്ധി പ​ങ്കെ​ടു​ക്കു​ന്നി​ല്ല. വി.​ഡി. സ​തീ​ശ​ന്‍റെ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ​യും കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ​യും മ​ന​സ​റി​യും. കെ​പി​സി​സി നേ​തൃ​ത്വം ആ​ർ​ക്കൊ​പ്പം എ​ന്ന​റി​യാ​ൻ സ​ണ്ണി ജോ​സ​ഫു​മാ​യും ഖാ​ർ​ഗെ സം​സാ​രി​ക്കും.

ഭൂ​രി​പ​ക്ഷ എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ കെ​സി​ക്കാ​ണ്. അ​തേ​സ​മ​യം ഘ​ട​ക ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ വി.​ഡി. സ​തീ​ശ​നാ​ണ്. സീ​നി​യോ​റി​റ്റി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ടു​ക. ഇ​തെ​ല്ലാം പ​രി​ഗ​ണി​ച്ച് ഖാ​ർ​ഗെ ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ട് പ്ര​കാ​ര​മാ​യി​രി​ക്കും ഹൈ​ക്ക​മാ​ൻ​ഡ് ഒ​രു തീ​രു​മാ​നം എ​ടു​ക്കു​ക.

 

National

സ​തീ​ശ​നും ചെ​ന്നി​ത്ത​ല​യും ഡ​ൽ​ഹി​യി​ൽ; ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നം ഉ​ട​ൻ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള നി​യ​മ​സ​ഭാ ത‌െ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് ഉ​ജ്ജ്വ​ല വി​ജ​യം നേ​ടി​യ​തി​ന് പി​ന്നാ​ലെ, പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ ദേ​ശീ​യ ത​ല​സ്ഥാ​ന​ത്ത് ആ​രം​ഭി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് വി.​ഡി. സ​തീ​ശ​നും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫും ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്.

എ​ഐ​സി​സി നി​രീ​ക്ഷ​ക​രാ​യ അ​ജ​യ് മാ​ക്ക​നും മു​കു​ൾ വാ​സ്നി​ക്കും കേ​ര​ള​ത്തി​ലെ എം​എ​ൽ​എ​മാ​രു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യു​ടെ റി​പ്പോ​ർ​ട്ട് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജ്ജു​ൻ ഖ​ർ​ഗെ​യ്ക്ക് സ​മ​ർ​പ്പി​ച്ചു. ഭൂ​രി​പ​ക്ഷം എം​എ​ൽ​എ​മാ​രും കെ.​സി. വേ​ണു​ഗോ​പാ​ലി​നെ പി​ന്തു​ണ​യ്ക്കു​ന്നു എ​ന്നാ​ണ് നി​രീ​ക്ഷ​ക​ർ ന​ൽ​കി​യ സൂ​ച​ന. ഇ​ത് സം​ബ​ന്ധി​ച്ച ഒ​രു പ​ട്ടി​ക ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്ന​ത് വ​ലി​യ രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു.

ജ​ന​വി​കാ​ര​വും ഘ​ട​ക​ക​ക്ഷി​ക​ളു​ടെ നി​ല​പാ​ടും പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് വി.​ഡി. സ​തീ​ശ​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​രു​ടെ വാ​ദം. പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്ന നി​ല​യി​ൽ സ​തീ​ശ​ൻ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി അ​ദ്ദേ​ഹ​ത്തി​ന് പ​ദ​വി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. മു​തി​ർ​ന്ന നേ​താ​വ് എ​ന്ന നി​ല​യി​ൽ ചെ​ന്നി​ത്ത​ല​യു​ടെ പേ​രും ച​ർ​ച്ച​ക​ളി​ലു​ണ്ട്.

മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ സ​മ​വാ​യ​മു​ണ്ടാ​ക്കാ​നാ​ണ് ഹൈ​ക്ക​മാ​ൻ​ഡ് ശ്ര​മി​ക്കു​ന്ന​ത്. ത​ർ​ക്ക​ങ്ങ​ൾ ഒ​ഴി​വാ​ക്കി ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്ന് ഖ​ർ​ഗെ നേ​താ​ക്ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഘ​ട​ക​ക​ക്ഷി​ക​ളാ​യ മു​സ്‌​ലിം ലീ​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ടി​ക​ളു​ടെ അ​ഭി​പ്രാ​യ​വും മു​ഖ്യ​മ​ന്ത്രി​യെ നി​ശ്ച​യി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന​മാ​കും.

ഞാ​യ​റാ​ഴ്ച​യോ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​ര്യ​ത്തി​ൽ അ​ന്തി​മ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. ദി​ല്ലി​യി​ൽ ന​ട​ക്കു​ന്ന അ​വ​സാ​ന​വ​ട്ട ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം ഹൈ​ക്ക​മാ​ൻ​ഡ് പേ​ര് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കും. മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​നാ​യി നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ വ​ടം​വ​ലി മു​റു​കു​ന്ന​ത് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ജ​നാ​ധി​പ​ത്യ​പ​ര​മാ​യ രീ​തി​യി​ൽ തീ​രു​മാ​നം വ​രു​മെ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ ഉ​റ​പ്പ്.

National

കെ​​​സി, ആ​​​ർ​​​സി, വി​​​ഡി - ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് ച​​​ർ​​​ച്ച ഇ​​​ന്നു ഡ​​​ൽ​​​ഹി​​​യി​​​ൽ

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ഇ​​​ന്ന​​​ു പ്രഖ്യാപിക്കാൻ സാധ്യത. കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, വി.​​​ഡി. സ​​​തീ​​​ശ​​​ൻ എ​​​ന്നി​​​വ​​​രു​​​മാ​​​യി കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യും ഇ​​​ന്നു ന​​​ട​​​ത്തു​​​ന്ന ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ സ​​​മ​​​വാ​​​യ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ.

മൂ​​​ന്നു നേ​​​താ​​​ക്ക​​​ൾ​​​ക്കും സ്വീ​​​കാ​​​ര്യ​​​മാ​​​യ ഫോ​​​ർ​​​മു​​​ല​​​യു​​​ണ്ടാ​​​കു​​​മെ​​​ന്ന് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് വ്യ​​​ക്ത​​​മാ​​​ക്കി. മു​​​ഖ്യ​​​മ​​​ന്ത്രിപ​​​ദ​​​വി​​​യി​​​ലേ​​​ക്കു പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന മൂ​​​ന്നു നേ​​​താ​​​ക്ക​​​ളു​​​മാ​​​യും ഇ​​​ന്നു രാ​​​വി​​​ലെ പ​​​ത്ത​​​ര​​​യോ​​​ടെ സു​​​പ്ര​​​ധാ​​​ന ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​നാ​​​ണു ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് തീ​​​രു​​​മാ​​​നം. ച​​​ർ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം ഇ​​​ന്നോ നാ​​​ളെ​​​യോ നി​​​യു​​​ക്ത മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ പ്ര​​​ഖ്യാ​​​പി​​​ക്കും. പു​​​തി​​​യ മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യും വൈ​​​കി​​​ല്ല.

കോ​​​ണ്‍ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​വും ജ​​​നാ​​​ഭി​​​പ്രാ​​​യ​​​വും മാ​​​നി​​​ച്ച് ജ​​​നാ​​​ധി​​​പ​​​ത്യ​​​ രീ​​​തി​​​യി​​​ലാ​​​കും മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യെ​​​ന്ന് ഉ​​​ന്ന​​​ത എ​​​ഐ​​​സി​​​സി നേ​​​താ​​​വ് ദീ​​​പി​​​ക​​​യോ​​​ട് പ​​​റ​​​ഞ്ഞു. കേ​​​ന്ദ്ര​​​നി​​​രീ​​​ക്ഷ​​​ക​​​രാ​​​യ എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി മു​​​കു​​​ൾ വാ​​​സ്നി​​​ക്കും ട്ര​​​ഷ​​​റ​​​ർ അ​​​ജ​​​യ് മാ​​​ക്ക​​​നും കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​ക​​​ളു​​​ടെ വി​​​ശ​​​ദ​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ട് കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​നു കൈ​​​മാ​​​റി. റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ സോ​​​ണി​​​യ ഗാ​​​ന്ധി, രാ​​​ഹു​​​ൽ, പ്രി​​​യ​​​ങ്ക അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​മാ​​​യി ഖാ​​​ർ​​​ഗെ​​​യും നി​​​രീ​​​ക്ഷ​​​ക​​​രും ച​​​ർ​​​ച്ച ചെ​​​യ്തു.

കേ​​​ര​​​ള​​​ത്തി​​​ലെ കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട 63 ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​ക​​​ളി​​​ലെ ഓ​​​രോ​​​രു​​​ത്ത​​​രു​​​ടെ​​​യും അ​​​ഭി​​​പ്രാ​​​യം റി​​​പ്പോ​​​ർ​​​ട്ടി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഇ​​​തോ​​​ടൊ​​​പ്പം എ.​​​കെ. ആ​​​ന്‍റ​​​ണി അ​​​ട​​​ക്ക​​​മു​​​ള്ള മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ, ഘ​​​ട​​​ക​​​ക​​​ക്ഷി നേ​​​താ​​​ക്ക​​​ൾ, എം​​​പി​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളു​​​മു​​​ണ്ട്. നേ​​​താ​​​ക്ക​​​ളെ അ​​​നു​​​കൂ​​​ലി​​​ച്ചും പ്ര​​​തി​​​കൂ​​​ലി​​​ച്ചും കേ​​​ര​​​ള​​​ത്തി​​​ലും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലും ഉ​​​യ​​​ർ​​​ന്ന ജ​​​നാ​​​ഭി​​​ലാ​​​ഷ​​​വും ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നെ നി​​​രീ​​​ക്ഷ​​​ക​​​ർ അ​​​റി​​​യി​​​ച്ചു.

എ​​​ല്ലാ വ​​​ശ​​​ങ്ങ​​​ളും പ​​​രി​​​ഗ​​​ണി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ നി​​​ശ്ച​​​യി​​​ക്കു​​​ന്പോ​​​ൾ ഒ​​​രു​​​പോ​​​ലെ അ​​​ർ​​​ഹ​​​ത​​​യും ക​​​ഴി​​​വു​​​മു​​​ള്ള മ​​​റ്റു ര​​​ണ്ടു പേ​​​ർ​​​ക്കും പ​​​ക​​​രം പ​​​ദ​​​വി​​​ക​​​ളും പ​​​രി​​​ഗ​​​ണ​​​ന​​​യും ന​​​ൽ​​​കാ​​​ൻ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. മൂ​​​ന്നു പ്ര​​​ബ​​​ല നേ​​​താ​​​ക്ക​​​ളും ഒ​​​രു സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണെ​​​ന്ന​​​തും ത​​​ല​​​വേ​​​ദ​​​ന​​​യാ​​​ണ്. എ​​​ങ്കി​​​ലും മു​​​ഖ്യ​​​മ​​​ന്ത്രി, ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി, ധ​​​ന​​​മ​​​ന്ത്രി അ​​​ട​​​ക്ക​​​മു​​​ള്ള സു​​​പ്ര​​​ധാ​​​ന പ​​​ദ​​​വി​​​ക​​​ൾ മൂ​​​ന്നു​​​പേ​​​ർ​​​ക്കും ന​​​ൽ​​​കു​​​ന്ന​​​തും പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ട്.

എ​​​ഐ​​​സി​​​സി​​​യി​​​ലെ സു​​​പ്ര​​​ധാ​​​ന പ​​​ദ​​​വി​​​യ​​​ട​​​ക്കം മ​​​റ്റു​​​ചി​​​ല നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ഇ​​​ന്ന​​​ത്തെ ച​​​ർ​​​ച്ച​​​യി​​​ൽ ഉ​​​യ​​​ർ​​​ന്നേ​​​ക്കാം. അ​​​ടു​​​ത്ത വ​​​ർ​​​ഷ​​​ത്തെ യു​​​പി അ​​​ട​​​ക്ക​​​മു​​​ള്ള നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ​​​ക്കും 2029ലെ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നും മു​​​ന്നോ​​​ടി​​​യാ​​​യി എ​​​ഐ​​​സി​​​സി നേ​​​തൃ​​​ത്വ​​​ത്തി​​​ലെ ര​​​ണ്ടാ​​​മ​​​നാ​​​യി ഹി​​​ന്ദി ബെ​​​ൽ​​​റ്റി​​​ൽ​​​നി​​​ന്നു​​​ള്ള നേ​​​താ​​​വി​​​നെ കൊ​​​ണ്ടു​​​വ​​​രേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത​​​യും കു​​​റ​​​ച്ചു​​​നാ​​​ളു​​​ക​​​ളാ​​​യി ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​ന്‍റെ ആ​​​ലോ​​​ച​​​ന​​​യി​​​ലു​​​ണ്ട്.

തെ​​​രു​​​വി​​​ലെ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളി​​​ൽ അ​​​തൃ​​​പ്തി

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി ഫ്ല​​​ക്സ് ബോ​​​ർ​​​ഡു​​​ക​​​ൾ, പോ​​​സ്റ്റ​​​റു​​​ക​​​ൾ, ക​​​രി​​​ഓ​​​യി​​​ൽ അ​​​ഭി​​​ഷേ​​​കം, പാ​​​ൽ അ​​​ഭി​​​ഷേ​​​കം, പോ​​​സ്റ്റ​​​ർ ക​​​ത്തി​​​ക്ക​​​ൽ, ബോ​​​ർ​​​ഡു​​​ക​​​ൾ ന​​​ശി​​​പ്പി​​​ക്ക​​​ൽ, തെ​​​രു​​​വി​​​ലെ പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ, ചി​​​ല​​​രു​​​ടെ പ​​​ര​​​സ്യ​​​മാ​​​യ അ​​​ഭി​​​പ്രാ​​​യ​​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യെ​​​ല്ലാം പാ​​​ർ​​​ട്ടി അ​​​ച്ച​​​ട​​​ക്ക​​​ത്തി​​​നും മ​​​ര്യാ​​​ദ​​​ക​​​ൾ​​​ക്കും ചേ​​​രു​​​ന്ന​​​ത​​​ല്ലെ​​​ന്ന് എ​​​ഐ​​​സി​​​സി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

പി​​​ണ​​​റാ​​​യി ഭ​​​ര​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് യു​​​ഡി​​​എ​​​ഫി​​​നു വ​​​ൻ വി​​​ജ​​​യം സ​​​മ്മാ​​​നി​​​ച്ച ജ​​​ന​​​ങ്ങ​​​ളെ അ​​​പ​​​മാ​​​നി​​​ക്കു​​​ന്ന​​​താ​​​ണ് ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ന​​​ട​​​ക്കു​​​ന്ന പ​​​ര​​​സ്യ വി​​​ഴു​​​പ്പ​​​ല​​​ക്ക​​​ൽ. വി​​​വാ​​​ദ​​​ങ്ങ​​​ൾ ഉ​​​ട​​​ന​​​ടി അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും നി​​​രീ​​​ക്ഷ​​​ക​​​ർ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

 

Kerala

വാസ്നിക്കിന്‍റെ അശ്രദ്ധ; അഭിപ്രായം ചോർന്നത് വിവാദമാകുന്നു; എംഎൽഎമാർ കടുത്ത അതൃപ്തിയിൽ

തിരുവനന്തപുരം: പുതിയ മുഖ്യമന്ത്രിയെക്കുറിച്ച് എംഎൽഎമാരുടെ അഭിപ്രായം ആരായാൻ വന്ന ഹൈക്കമാൻഡ് നിരീക്ഷകരുടെ കൈയിലെ റിപ്പോർട്ട് ചോർന്നത് വിവാദമാകുന്നു. എംഎൽഎമാരുമായുള്ള അഭിമുഖം കഴിഞ്ഞ് ഇറങ്ങിവന്ന മുകുൾ വാസ്നിക്കിന്‍റെ കൈവശം ഇരുന്ന അഭിപ്രായം രേഖപ്പെടുത്തിയ ലിസ്റ്റാണ് ഫോട്ടോഗ്രാഫർമാർ പകർത്തിയത്.

കൈയിൽ പിടിച്ചിരുന്ന പേപ്പറിൽ ഓരോ എംഎൽഎമാരുടെയും പേരും അവർ ആരെയാണ് പിന്തുണയ്ക്കുന്നതെന്നും രേഖപ്പെടുത്തിയിരുന്നു. ഈ പേപ്പറിന്‍റെ ഒരു ഭാഗമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ഇതു ചില പത്രങ്ങൾ പ്രസിദ്ധീകരിച്ചു.
പുറത്തുവന്ന ദൃശ്യങ്ങളിൽ സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി.ഒ. മോഹനൻ, സണ്ണി ജോസഫ്, ഉഷ വിജയൻ, ഐസി ബാലകൃഷ്ണൻ, ടി.സിദ്ധിക്ക് തുടങ്ങിയവരുടെ പേരുകൾ ദൃശ്യമാണ്. ഇവർ കെ.സി. വേണുഗോപാലിന് അനുകൂലമാണ് എന്ന രീതിയിലാണ് ഈ പേപ്പറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഐസി ബാലകൃഷ്ണൻ കെ.സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും ഒരു പോലെ പിന്തുണ പ്രഖ്യാപിച്ചതായും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കെ. നീലകണ്ഠന്‍റെ പേരിനു നേരെ ഒന്നും എഴുതിയതായും കാണുന്നില്ല. ഇദ്ദേഹം നിഷ്പക്ഷത പാലിച്ചതാവും കാരണമെന്നു കരുതുന്നു. എന്തായാലും രഹസ്യമായി സൂക്ഷിക്കേണ്ട രേഖ പുറത്തുവന്നത് വലിയ വിവാദമായി മാറിയിട്ടുണ്ട്. ഇത്രയും രഹസ്യാത്മകതയുള്ള കാര്യം അലക്ഷ്യമായും അശ്രദ്ധമായും കൈകാര്യം ചെയ്തതാണ് ചോരാൻ ഇടയാക്കിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. തങ്ങൾ കേന്ദ്രനേതൃത്വത്തെ അറിയിച്ച കാര്യംചോരാൻ ഇടയായതിൽ കടുത്ത അതൃപ്തിയിലാണ് എംഎൽഎമാർ.

Kerala

മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച; എ​ഐ​സി​സി നി​രീ​ക്ഷ​ക​ര്‍ ഇ​ന്ന് ഹൈ​ക്ക​മാ​ന്‍​ഡി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യി​ൽ എ​ഐ​സി​സി നി​രീ​ക്ഷ​ക​ര്‍ ഇ​ന്ന് ഹൈ​ക്ക​മാ​ന്‍​ഡി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കും. രാ​ഹു​ല്‍​ഗാ​ന്ധി​യും മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ​യു​മാ​യി നി​രീ​ക്ഷ​ക​ര്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി സാ​ഹ​ച​ര്യം ധ​രി​പ്പി​ക്കും. മു​ഖ്യ​മ​ന്ത്രി ആ​ര് എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​നി ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ തീ​രു​മാ​നം നി​ർ​ണാ​യ​ക​മാ​കും.

മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കാ​നു​ള്ള ച​ർ​ച്ച​ക​ളി​ൽ എം​എ​ൽ​എ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കു​ക​യാ​ണ് കെ.സി. വേ​ണു​ഗോ​പാ​ൽ. എ​ന്നാ​ൽ ഘ​ട​ക​ക്ഷി​ക​ളു​ടെ നി​ല​പാ​ടി​ലാ​ണ് സ​തീ​ശ​ൻ പ​ക്ഷ​ത്തി​ന്‍റെ പ്ര​തീ​ക്ഷ. ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ആ​ത്മ​വി​ശ്വാ​സം കൈ​വി​ടു​ന്നി​ല്ല.

അ​ന്തി​മ തീ​രു​മാ​ന​ത്തി​നാ​യി സം​സ്ഥാ​ന​ത്തെ സീ​നീ​യ​ർ നേ​താ​ക്ക​ളെ ഇ​ന്നോ നാ​ളെ​യോ ഹൈ​ക്ക​മാ​ൻ​ഡ് ഡൽഹി​ക്ക് വി​ളി​പ്പി​ക്കും. അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി പ​ദ​വി​യി​ലേ​ക്ക് ത​നി​ക്ക് അ​നു​കൂ​ല​മാ​യ ജ​ന​വി​കാ​രം ഹൈ​ക്ക​മാ​ന്‍റി​ന് ബോ​ധ്യ​പ്പെ​ടു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് വി.ഡി. സ​തീ​ശ​ൻ ക്യാമ്പ്.

Kerala

സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം; ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി ഹൈ​ക്ക​മാ​ൻ​ഡ് 

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​തി​നാ​യി എ​ഐ​സി​സി നേ​താ​ക്ക​ൾ ഇ​ന്ന് കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തും. വി​ഷ​യ​ത്തി​ൽ ഓ​രോ എം​എ​ൽ​എ​യു​ടെ​യും എം​പി​മാ​രു​ടേ​യും അ​ട​ക്കം പ്ര​ധാ​ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നി​ല​പാ​ട് തേ​ടു​ന്ന​തി​നാ​യി പ്ര​ത്യേ​ക നി​രീ​ക്ഷ​ക​രെ ഇ​ന്ന് നി​യോ​ഗി​ച്ചേ​ക്കു​മെ​ന്നാ​ണ് വി​വ​രം. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​ണ് പാ​ർ​ട്ടി ശ്ര​മി​ക്കു​ന്ന​ത്.

എ​ല്ലാ റി​പ്പോ​ർ​ട്ടു​ക​ളും വി​ല​യി​രു​ത്തി​യ ശേ​ഷം രാ​ഹു​ൽ ഗാ​ന്ധി​യാ​കും അ​ന്തി​മ തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​ക. നി​ല​വി​ൽ ആ​രു​ടെ​യും പേ​ര് പാ​ർ​ട്ടി ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് വേ​ഗ​ത്തി​ലാ​ക്കി.

അ​തേ​സ​യ​മം മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​നാ​യി പാ​ർ​ട്ടി​യി​ലെ പ്ര​മു​ഖ നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ നീ​ക്ക​ങ്ങ​ൾ ശ​ക്ത​മാ​യി​ട്ടു​ണ്ട്. ഭൂ​രി​ഭാ​ഗം എം​എ​ൽ​എ​മാ​രു​ടെ​യും പി​ന്തു​ണ ത​ങ്ങ​ൾ​ക്കു​ണ്ടെ​ന്നാ​ണ് കെ.​സി പ​ക്ഷം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. കൂ​ടു​ത​ൽ എം​പി​മാ​രും മു​തി​ർ​ന്ന നേ​താ​ക്ക​ളും ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും ഇ​വ​ർ പ്ര​തീ​ക്ഷി​ക്കു​ന്നു. എം​എ​ൽ​എ​മാ​രു​ടെ എ​ണ്ണം മാ​ത്ര​മ​ല്ല പ​രി​ഗ​ണി​ക്കേ​ണ്ട​തെ​ന്നാ​ണ് വി.​ഡി. സ​തീ​ശ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ നി​ല​പാ​ട്.

ഘ​ട​ക​ക​ക്ഷി​ക​ളെ കൂ​ടെ​നി​ർ​ത്തി​ക്കൊ​ണ്ടു​ള്ള നീ​ക്ക​ങ്ങ​ൾ​ക്കാ​ണ് സ​തീ​ശ​ൻ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. പ​ദ​വി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ അ​ദ്ദേ​ഹം ക​ടു​ത്ത നി​ല​പാ​ടു​ക​ളി​ലേ​ക്ക് നീ​ങ്ങി​യേ​ക്കു​മെ​ന്ന സൂ​ച​ന​യു​ണ്ട്. ഇ​തി​നെ​ല്ലാം പു​റ​മെ സീ​നി​യോ​റി​റ്റി​ക്കാ​ണ് മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​തെ​ന്ന് ചെ​ന്നി​ത്ത​ല വി​ഭാ​ഗ​വും വാ​ദി​ക്കു​ന്നു.

കോ​ൺ​ഗ്ര​സി​ന് ഒ​റ്റ​യ്ക്ക് 63 സീ​റ്റു​ക​ൾ ഉ​ള്ള​തി​നാ​ൽ ഘ​ട​ക​ക​ക്ഷി​ക​ളു​ടെ നി​ല​പാ​ടി​ന് വ​ഴ​ങ്ങ​ണ​മെ​ന്ന സ​മ്മ​ർ​ദം പാ​ർ​ട്ടി​ക്കി​ല്ല. എ​ങ്കി​ലും സ​മ​വാ​യ​ത്തി​ലൂ​ടെ ധാ​ര​ണ​യി​ലെ​ത്ത​ണ​മെ​ന്ന ആ​ഗ്ര​ഹം നേ​താ​ക്ക​ൾ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദം നി​ല​വി​ൽ ച​ർ​ച്ച​ക​ളി​ൽ ഇ​ല്ലെ​ന്നു​മാ​ണ് പാ​ര്‍​ട്ടി വൃ​ത്ത​ങ്ങ​ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന സൂ​ച​ന.

Kerala

കോൺഗ്രസ് നേതാക്കൾക്ക് ഹൈക്കമാൻഡിന്‍റെ വിലക്ക്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ എ​ത്തു​മെ​ന്ന നി​ഗ​മ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ​ച്ചൊ​ല്ലി​യു​ള്ള പ​ര​സ്യ ച​ർ​ച്ച വേ​ണ്ടെ​ന്നു നി​ർ​ദേ​ശം.

പൊ​തു ഇ​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​വ​മ​തി​പ്പു​ണ്ടാ​ക്കു​മെ​ന്ന ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം.

ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സാ​ണ് മു​ഖ്യ​മ​ന്ത്രി എ​റ​ണാ​കു​ളം ജി​ല്ല​യി​ൽനി​ന്നു വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ ഉ​റ്റ അ​നു​യാ​യി കൂ​ടി​യാ​ണ് ഷി​യാ​സ്.

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ലി​ജു, മു​ഹ​മ്മ​ദ് ഷി​യാ​സി​ന്‍റെ ആ​വ​ശ്യ​ത്തി​നു മ​റു​പ​ടി പ​റ​ഞ്ഞ​തോ​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ആ​രെ​ന്ന​തു സ​ജീ​വ ച​ർ​ച്ചാ വി​ഷ​യ​മാ​യി.

മു​ഖ്യ​മ​ന്ത്രി ആ​രാ​ക​ണ​മെ​ന്ന ച​ർ​ച്ച ഇ​പ്പോ​ൾ ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന ആ​വ​ശ്യ​വു​മാ​യി മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​മു​ര​ളീ​ധ​ര​ൻ അ​ട​ക്ക​മു​ള്ള​വ​ർ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ പാ​ർ​ട്ടി നേ​തൃ​ത്വ​വും ഇ​ട​പെ​ട്ടു.

ഇ​തേത്തു​ട​ർ​ന്നാ​ണ് കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ൻ​ഷി ഇ​ട​പെ​ട്ട് മു​ഖ്യ​മ​ന്ത്രി ആ​രാ​കു​മെ​ന്ന​തി​നെ​ച്ചൊ​ല്ലി പൊ​തുച​ർ​ച്ച വേ​ണ്ടെ​ന്ന നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

നി​ർ​ദേ​ശം കോ​ണ്‍​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ അ​ട​ക്കം അം​ഗീ​ക​രി​ച്ച​തോ​ടെ ഇ​തു​സം​ബ​ന്ധി​ച്ച പ​ര​സ്യ ച​ർ​ച്ച ഒ​ഴി​വാ​ക്കാ​ൻ ധാ​ര​ണ​യാ​കു​ക​യാ​യി​രു​ന്നു.

Kerala

താ​നും അ​ർ​ഹ​ൻ, സീ​റ്റ് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ പ്ര​ത്യാ​ഘാ​തം: ഹൈ​ക്ക​മാ​ൻ​ഡി​ന് മു​ന്ന​റി​യി​പ്പു​മാ​യി അ​ടൂ​ർ പ്ര​കാ​ശ്

തിരുവനന്തപുരം: ക​ണ്ണൂ​രി​ൽ കെ. ​സു​ധാ​ക​ര​ന് സീ​റ്റ് ന​ൽ​കാ​മെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ് അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ കോ​ന്നി സീ​റ്റി​നാ​യി അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച് അ​ടൂ​ർ പ്ര​കാ​ശ്.

മ​ത്സ​രി​ക്കാ​ൻ സു​ധാ​ക​ര​നു​ള്ള അ​തേ അ​ർ​ഹ​ത ത​നി​ക്കു​മു​ണ്ടെ​ന്നും കോ​ന്നി​യി​ൽ എ​ന്ത് പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​യാ​ലും താ​ൻ ഉ​ത്ത​ര​വാ​ദി ആ​യി​രി​ക്കി​ല്ലെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് ഹൈ​ക്ക​മാ​ൻ​ഡി​നെ അ​റി​യി​ച്ചു. ത​നി​ക്ക് സീ​റ്റ് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​കു​മെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

നേ​ര​ത്തെ, കോ​ന്നി​യി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ അ​ടൂ​ർ പ്ര​കാ​ശ് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ക​ണ്ണൂ​രി​ൽ സു​ധാ​ക​ര​ന് സീ​റ്റ് ന​ൽ​കു​മെ​ന്ന വാ​ർ​ത്ത​യ്ക്ക് പി​ന്നാ​ലെ അ​ദ്ദേ​ഹം ഈ ​പോ​സ്റ്റ് ഡി​ലീ​റ്റ് ചെ​യ്തി​രു​ന്നു.

Kerala

സ​മ്മ​ർ​ദ​ത്തി​ന് ഹൈ​ക്ക​മാ​ൻ​ഡ് വ​ഴ​ങ്ങി, കോ​ന്നി​യി​ൽ ഇ​നി​യെ​ന്ത്?

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​രി​ൽ കെ. ​സു​ധാ​ക​ര​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ന് വ​ഴി​യൊ​രു​ങ്ങി​യ​ത് എ.​കെ. ആ​ന്‍റ​ണി​യു​ടെ ഇ​ട​പെ​ട​ലി​ലെ​ന്ന് സൂ​ച​ന. സീ​റ്റി​ല്ലെ​ന്ന ഹൈ​ക്ക​മാ​ൻ​ഡ് നി​ല​പാ​ടി​ന് പി​ന്നാ​ലെ പാ​ർ​ട്ടി വി​ടു​മെ​ന്ന് സൂ​ച​ന ന​ൽ​കി​യ കെ. ​സു​ധാ​ക​ര​ൻ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ ആ​ശ​ങ്ക​പ്പെ​ടു​ത്തി​യി​രു​ന്നു.

കെ. ​സു​ധാ​ക​ര​നെ അ​നു​ന​യി​പ്പി​ക്കാ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ൾ​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ൾ ഇ​ട​പെ​ട്ടി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് മു​തി​ർ​ന്ന നേ​താ​വാ​യ എ.​കെ. ആ​ന്‍റ​ണി​യു​ടെ ഇ​ട​പെ​ട​ൽ. എ.​കെ. ആ​ന്‍റ​ണി​യു​ടെ സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് ക​ണ്ണൂ​രി​ൽ കെ. ​സു​ധാ​ക​ര​ന് സീ​റ്റ് ന​ൽ​കാ​മെ​ന്ന തീ​രു​മാ​നം ഹൈ​ക്ക​മാ​ൻ​ഡ് സ്വീ​ക​രി​ച്ച​ത്.

സി​പി​എ​മ്മു​മാ​യി പോ​ര​ടി​ച്ചു വ​ള​ര്‍​ന്ന നേ​താ​വ് സി​പി​എ​മ്മി​നു മൂ​ന്നാം ഭ​ര​ണം ഉ​ണ്ടാ​ക്കാ​ന്‍ വ​ഴി​യൊ​രു​ക്ക​രു​ത് എ​ന്ന് സു​ധാ​ക​ര​നോ​ട് അ​ഭ്യ​ര്‍​ഥി​ച്ച​താ​യും എ.​കെ. ആ​ന്‍റ​ണി പ​റ​ഞ്ഞു.

നി​ല​വി​ൽ കെ. ​സു​ധാ​ക​ര​ന് മാ​ത്രം ഇ​ള​വ് ന​ൽ​കി​യാ​ൽ മ​തി​യെ​ന്നാ​ണ് ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നം. എ​ന്നാ​ൽ ഒ​രാ​ൾ​ക്ക് മാ​ത്രം പ്ര​ത്യേ​ക ആ​നു​കൂ​ല്യം ന​ൽ​കു​ന്ന​ത് മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​പ്പെ​ട്ട മ​റ്റ് എം​പി​മാ​ർ എ​ങ്ങ​നെ സ്വീ​ക​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി നേ​തൃ​നി​ര​യി​ൽ ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്നു​ണ്ട്.

കോ​ന്നി​യി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച അ​ടൂ​ർ പ്ര​കാ​ശ് വി​മ​ത ശ​ബ്ദ​മു​യ​ർ​ത്തി​യാ​ൽ പാ​ർ​ട്ടി എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല.

National

ആ​റ് സീ​റ്റു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ ഹൈ​ക്ക​മാ​ൻ​ഡി​ന് വി​ട്ടു; കൊ​ച്ചി​യി​ൽ മു​ഹ​മ്മ​ദ് ഷി​യാ​സ്

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പെ​രു​മ്പാ​വൂ​ർ സീ​റ്റു​ൾ​പ്പ​ടെ ആ​റ് സീ​റ്റു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം ഹൈ​ക്ക​മാ​ൻ​ഡി​ന് വി​ട്ടെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി. കൊ​ച്ചി​യി​ൽ മു​ഹ​മ്മ​ദ് ഷി​യാ​സാ​യി​രി​ക്കും മ​ത്സ​രി​ക്കു​ക. ബാ​ക്കി സ്ഥാ​നാ​ർ​ഥി​ക​ളെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ടി​ക്ക​റ്റ് കി​ട്ടാ​ത്ത​വ​രു​ടെ വി​ഷ​മം മാ​റ്റു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു.

ധാ​ര​ണ​യാ​യ സീ​റ്റു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ എ​ഐ​സി​സി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ന​ല്ല സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് തീ​രു​മാ​നി​ച്ച​തെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ഇ​ന്ന് രാ​വി​ലെ വ​രു​മെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

എം​പി​മാ​ർ ആ​രും നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കേ​ണ്ടെ​ന്ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ‍​ർ​ഗെ ക​ടു​ത്ത നി​ല​പാ​ടെ​ടു​ത്ത​തോ​ടെ സു​ധാ​ക​ര​ന്‍റെ സ​മ്മ​ർ​ദ ത​ന്ത്രം പാ​ളി. ത​ർ​ക്ക​മു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ആ​രെ​യും തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും നാ​ല​ഞ്ച് സീ​റ്റി​ൽ ച​ർ​ച്ച തു​ട​രു​മെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

National

സി​ദ്ധ​രാ​മ​യ്യ​യും ശി​വ​കു​മാ​റും മ​ല​ക്കം മ​റി​ഞ്ഞെ​ന്ന് ബി​ജെ​പി

ബം​​​​ഗ​​​​ളൂ​​​​രു: ക​​​​ർ​​​​ണാ​​​​ട​​​​ക കൊ​​​​ഗി​​​​ലു​​​​വി​​​​ലെ അ​​​​ന​​​​ധി​​​​കൃ​​​​ത വീ​​​​ടു​​​​ക​​​​ൾ ഒ​​​​ഴി​​​​പ്പി​​​​ക്ക​​​​ൽ ന​​​​ട​​​​പ​​​​ടി​​​​യി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ​​​​യും ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​റും ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡി​​​​ന് വ​​​​ഴ​​​​ങ്ങി മ​​​​ല​​​​ക്കം മ​​​​റി​​​​ഞ്ഞ​​​​താ​​​​യി ബി​​​​ജെ​​​​പി.

സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു പു​​​​റ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും നി​​​​ല​​​​പാ​​​​ട് മാ​​​​റ്റി​​​​യ​​​​തെ​​​​ന്നും ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി.​​​​വൈ. വി​​​​ജ​​​​യേ​​​​ന്ദ്ര പ​​​​റ​​​​ഞ്ഞു.

ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യു​​​​ടെ ന​​​​യ​​​​പ​​​​ര​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ ഡ​​​​ൽ​​​​ഹി​​​​യി​​​​ലി​​​​രി​​​​ക്കു​​​​ന്ന മ​​​​ല​​​​യാ​​​​ളി​​​​യാ​​​​യ കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ലാ​​​​ണോ എ​​​​ടു​​​​ക്കേ​​​​ണ്ട​​​​തെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ചോ​​​​ദി​​​​ച്ചു.

അ​​​​ന​​​​ധി​​​​കൃ​​​​ത കു​​​​ടി​​​​യേ​​​​റ്റ​​​​വും മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് ശൃ​​​​ഖം​​​​ല​​​​ക​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ഉ​​​​ന്ന​​​​ത​​​​ത​​​​ല അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ശോ​​​​ഭ ക​​​​ര​​​​ന്ദ​​ലാ​​​​ജെ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

National

ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രു​ന്ന​തി​ൽ സ​ന്തോ​ഷ​വാ​നാ​ണ്: ഡി. ​കെ. ശി​വ​കു​മാ​ർ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി ത​ർ‌​ക്കം ഒ​ന്നും ഇ​ല്ലെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി. ​കെ. ശി​വ​കു​മാ​ർ. ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രു​ന്ന​തി​ൽ സ​ന്തോ​ഷം മാ​ത്രം ഉ​ള്ളു​വെ​ന്നും ശി​വ​കു​മാ​ർ പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ലെ ക​ർ​ണാ​ട​ക ഭ​വ​നി​ൽ മ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

"ഞാ​ൻ‌ ‌ഹൈ​ക്ക​മാ​ൻ​ഡി​ലെ ആ​രെ​യും കാ​ണാ​ൻ പോ​കു​ന്നി​ല്ല. പാ​ർ​ട്ടി പ​റ​യു​ന്ന​ത് വ​രെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രും. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ൻ ആ​യി തു​ട​രാ​ൻ മാ​ത്ര​മാ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.'- ശി​വ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

പാ​ർ​ട്ടി​യി​ൽ ത​ർ​ക്ക​ങ്ങ​ളൊ​ന്നും ഇ​ല്ലെ​ന്നും മാ​ധ്യ​മ​ങ്ങ​ൾ തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ‌ കൊ​ടു​ക്കു​ക​യാ​ണെ​ന്നും ശി​വ​കു​മാ​ർ കു​റ്റ​പ്പെ​ടു​ത്തി. വി​ഷ​യ​ത്തി​ൽ ഹൈ​ക്ക​മാ​ൻ​ഡ് എ​ന്ത് തീ​രു​മാ​നം എ​ടു​ത്താ​ലും അം​ഗീ​ക​രി​ക്കു​മെ​ന്നും ശി​വ​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

National

കർണാടക പ്രശ്നം പ്രാദേശികം; ഹൈക്കമാൻഡിനെ പഴിക്കരുതെന്ന് ഖാർഗെ

ക​​​ൽ​​​ബു​​​ർ​​​ഗി: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി സ്ഥാ​​​ന​​​ത്തെ​​​ച്ചൊ​​​ല്ലി ന​​​ട​​​ക്കു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ പ്രാ​​​ദേ​​​ശി​​​ക ത​​​ല​​​ത്തി​​​ലു​​​ള്ള​​​വ​​​യാ​​​ണെ​​​ന്നും ഇ​​​തി​​​ന്‍റെ പേ​​​രി​​​ൽ പാ​​​ർ​​​ട്ടി ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നു​​മേ​​​ൽ പ​​​ഴി​​​ചാ​​​ര​​​രു​​​തെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ. ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പം സൃ​​​ഷ്ടി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

പാ​​​ർ​​​ട്ടി​​​യി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര പ്ര​​​ശ്ന​​​ങ്ങ​​​ൾ പ്രാ​​​ദേ​​​ശി​​​ക നേ​​​താ​​​ക്ക​​​ളു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​ത്വ​​​മാ​​​ണ്. എ​​​ല്ലാ​​​വ​​​രും ചേ​​​ർ​​​ന്നാ​​​ണു പാ​​​ർ​​​ട്ടി​​​യെ പ​​​ടു​​​ത്തു​​​യ​​​ർ​​​ത്തി​​​യ​​​ത്. ഒ​​​രാ​​​ളു​​​ടെ മാ​​​ത്രം ശ്ര​​​മ​​​ഫ​​​ല​​​മ​​​ല്ല. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വി​​​ജ​​​യം സ്വ​​​ന്തം ക​​​ഴി​​​വാ​​​ണെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടാ​​​ൻ ആ​​​രും ശ്ര​​​മി​​​ക്ക​​​രു​​​തെ​​​ന്നും ഖാ​​​ർ​​​ഗെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഡി.​​​കെ ശി​​​വ​​​കു​​​മാ​​​ർ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്താ​​​ൻ ഡ​​​ൽ​​​ഹി​​​ക്കു പോ​​​യ​​​തി​​​നെ സം​​​ബ​​​ന്ധി​​​ച്ച് അ​​​റി​​​യി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

National

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: അതൃപ്തിയുമായി ഹൈക്കമാൻഡ്

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴവിരുന്നിൽ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്രപതി ഭവനിൽ ശനിയാഴ്ച രാത്രി ഒരുക്കിയ ചടങ്ങിലാണ് ശശി തരൂർ പങ്കെടുത്തത്.

വിരുന്നിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചിരുന്നില്ല. ഇത് പ്രോട്ടോകോൾ ലംഘനമാണെന്ന് കോൺഗ്രസ് വിമർശിച്ചു.

പ്രതിപക്ഷത്തെ നേതാക്കളെ എന്തുകൊണ്ടാണ് വിളിക്കാതിരുന്നത് എന്ന് അറിയില്ലെന്നും പരിപാടിയിൽ പങ്കെടുത്തവർ ഇതിന് മറുപടി പറയണമെന്നും കോൺഗ്രസ് വാക്താവ് പവൻ ഖേര പറഞ്ഞു.

National

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം; സി​ദ്ധ​രാ​മ​യ്യ ഡി.​കെ.​ ശി​വ​കു​മാ​റു​മാ​യി ശ​നി​യാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

ബം​ഗ​ളൂ​രു: മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി ക​ര്‍​ണാ​ട​ക കോ​ണ്‍​ഗ്ര​സി​ലു​ണ്ടാ​യ ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​ന്‍ ശ​നി​യാ​ഴ്ച ച​ർ​ച്ച. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റു​മാ​യി കൂ​ടി​കാ​ഴ്ച ന​ട​ത്തും. രാ​വി​ലെ ഒ​ന്‍​പ​തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലാ​ണ് ച​ര്‍​ച്ച.

ദി​വ​സ​ങ്ങ​ളാ​യി നീ​ണ്ടു നി​ല്‍​ക്കു​ന്ന ത​ര്‍​ക്ക​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് ച​ര്‍​ച്ച. ത​നി​യ്ക്കും ശി​വ​കു​മാ​റി​നും അ​ഭി​പ്രാ​യ​ങ്ങ​ള്‍ ഉ​ണ്ടെ​ന്നും എ​ന്നാ​ല്‍ അ​ന്തി​മ തീ​രു​മാ​നം ഹൈ​ക്ക​മാ​ന്‍​ഡ് എ​ടു​ക്കു​മെ​ന്നും സി​ദ്ധ​രാ​മ​യ്യ.

ത​ര്‍​ക്കം പ​രി​ഹ​രി​യ്ക്കാ​ന്‍ ഇ​രു​നേ​താ​ക്ക​ളെ​യും ഹൈ​ക്ക​മാ​ന്‍​ഡ് ഡ​ല്‍​ഹി​യ്ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന് മു​ന്നോ​ടി​യാ​യാ​ണ് കൂ​ടി​ക്കാ​ഴ്ച. ഇ​തി​ല്‍ ഇ​രു​വ​രും ധാ​ര​ണ​യി​ലെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. പാ​ര്‍​ല​മെ​ന്റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​നം ആ​രം​ഭി​യ്ക്കു​ന്ന​തി​ന് മു​ന്‍​പ് ക​ര്‍​ണാ​ട​ക​യി​ലെ ത​ര്‍​ക്കം പ​രി​ഹ​രി​യ്ക്കാ​നാ​ണ് ഹൈ​ക്ക​മാ​ന്‍​ഡ് നീ​ക്കം.

 

National

ഒ​രു ക​റു​ത്ത കു​തി​ര ക​ർ​ണാ​ട​ക​യി​ൽ മു​ഖ്യ​മ​ന്ത്രി​യാ​കും: ബ​സ​വ​രാ​ജ് ബൊ​മ്മെ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ‌ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി കോ​ൺ​ഗ്ര​സി​ൽ ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ വി​ചി​ത്ര പ്ര​തി​ക​ര​ണ​വു​മാ​യി മു​ൻ മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ബ​സ​വ​രാ​ജ് ബൊ​മ്മെ. സം​സ്ഥാ​ന​ത്ത് ഒ​രു "ക​റു​ത്ത കു​തി​ര' അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​യാ​കും എ​ന്നാ​ണ് ബൊ​മ്മെ പ​റ​ഞ്ഞ​ത്.

"കോ​ൺ​ഗ്ര​സി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി ത​ർ​ക്ക​മാ​ണ്. നി​ല​വി​ലെ മു​ഖ്യ​മ​ന്ത്രി സി​ദ്ദ​രാ​മ​യ്യ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റും ത​മ്മി​ൽ ക​ടു​ത്ത ഭി​ന്ന​ത​യാ​ണു​ള്ള​ത്. ഇ​രു​വ​രും വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​കു​ന്നി​ല്ല.'-​ബൊ​മ്മെ പ​റ​ഞ്ഞു.

"ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നാ​ണ് ഇ​രു​വ​രും പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഹൈ​ക്ക​മാ​ൻ​ഡ് സ​മ്മ​ർ​ദ​ത്തി​ലാ​ണ്. അ​വ​ർ​ക്ക് തീ​രു​മാ​നം എ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. മി​ക്ക​വാ​റും ആ​രും പ്ര​തീ​ക്ഷി​ക്കാ​ത്ത ആ​ൾ മു​ഖ്യ​മ​ന്ത്രി ആ​കും'-​ബൊ​മ്മെ കൂ​ട്ടി​ച്ചേ​ർ​ത്തു.

ബി​ജെ​പി സം​സ്ഥാ​ന​ത്തെ സാ​ഹ​ച​ര്യം നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും ബൊ​മ്മെ പ​റ​ഞ്ഞു. ഭ​ര​ണം സ്തം​ഭി​ക്കാ​തെ ഇ​രി​ക്കാ​ൻ ബി​ജെ​പി എ​ല്ലാ സാ​ധ്യ​ത​ക​ളും നൊ​ക്കു​മെ​ന്നും ബൊ​മ്മെ അ​റി​യി​ച്ചു. കാ​ര​ണം ക​ർ​ഷ​ക​ർ അ​ട​ക്ക​മു​ള്ള​വ​ർ പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും ബൊ​മ്മെ ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി വാ​ശി പി​ടി​ക്കി​ല്ല എ​ന്നാ​ണ് ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ പ്ര​തി​ക​രി​ച്ച​ത്. ഹൈ​ക്ക​മാ​ൻ​ഡ് ആ​ണ് തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​തെ​ന്നും ശി​വ​കു​മാ​ർ പ​റ​ഞ്ഞി​രു​ന്നു.

National

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി വാ​ശി പി​ടി​ക്കി​ല്ല; ഹൈ​ക്ക​മാ​ൻ‌​ഡ് ആ​ണ് തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത്: ഡി. ​കെ. ശി​വ​കു​മാ​ർ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ‌ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി കോ​ൺ​ഗ്ര​സി​ൽ ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ നി​ർ​ണാ​യ​ക പ്ര​തി​ക​ര​ണ​വു​മാ​യി ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി താ​ൻ വാ​ശി പി​ടി​ക്കി​ല്ലെ​ന്നും പാ​ർ​ട്ടി പ​റ​യു​ന്ന എ​ന്ത് ജോ​ലി​യും ചെ​യ്യു​മെ​ന്നും ശി​വ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

"മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി പാ​ർ​ട്ടി​യി​ൽ ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​കി​ല്ല. എ​നി​ക്ക് ഉ​ട​നെ മു​ഖ്യ​മ​ന്ത്രി ആ​ക​ണം എ​ന്ന ആ​ഗ്ര​ഹം ഒ​ന്നു​മി​ല്ല. പാ​ർ​ട്ടി ഹൈ​ക്ക​മാ​ൻ​ഡാ​ണ് ഈ ​കാ​ര്യ​ങ്ങ​ളി​ലൊ​ക്കെ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത്. എ​ന്ത് തീ​രു​മാ​നം ഹൈ​ക്ക​മാ​ൻ​ഡ് എ​ടു​ത്താ​ലും അം​ഗീ​ക​രി​ക്കും.'-​ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

സ​മു​ദാ​യ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ നി​ശ്ച​യി​ക്ക​ണ​മെ​ന്ന ത​ര​ത്തി​ൽ വ​ന്ന ഒ​രു നി​ർ​ദേ​ശ​ത്തോ​ടും താ​ൻ യോ​ജി​ക്കി​ല്ലെ​ന്നും ശി​വ​കു​മാ​ർ പ​റ​ഞ്ഞു. ത​നി​ക്ക് ഒ​രു സ​മു​ദാ​യം മാ​ത്ര​മെ ഉ​ള്ളു അ​ത് കോ​ൺ​ഗ്ര​സാ​ണെ​ന്നും ശി​വ​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

National

കേ​ര​ള​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന് മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ഉ​ണ്ടാ​കി​ല്ല: ഹൈ​ക്ക​മാ​ൻ​ഡ്

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത വ​ർ​ഷം കേ​ര​ള​ത്തി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ന് മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ഉ​ണ്ടാ​കി​ല്ലെ​ന്ന് ഹൈ​ക്കാ​ൻ​ഡ്. ഇ​ക്കാ​ര്യം കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ളോ​ട് ഹൈ​ക്ക​മാ​ൻ​ഡ് വ്യ​ക്ത​മാ​ക്കി.

ഇ​തി​നാ​യു​ള്ള വ​ടം​വ​ലി പാ​ടി​ല്ലെ​ന്നും നി​ര്‍​ദേ​ശി​ച്ചു. കേ​ര​ള​ത്തി​ൽ നേ​താ​ക്ക​ൾ​ക്കി​ട​യി​ലെ ഏ​കോ​പ​നം കൂ​ട്ടാ​ൻ സം​വി​ധാ​നം വ​രും. എ​ഐ​സി​സി ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ട​ൻ തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​കും.

പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു തീ​ർ​ക്ക​ണ​മെ​ന്ന് നേ​താ​ക്ക​ളോ​ട് രാ​ഹു​ൽ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം വി​ജ​യ​സാ​ധ്യ​ത മാ​ത്രം നോ​ക്കി​യാ​കും.​ഇ​ക്കാ​ര്യ​ത്തി​ൽ മാ​ന​ദ​ണ്ഡം എ​ഐ​സി​സി ത​യ്യാ​റാ​ക്കും.

കൂ​ട്ടാ​യ നേ​തൃ​ത്വം എ​ന്ന നി​ർ​ദേ​ശം കേ​ര​ള​ത്തി​ൽ ന​ട​പ്പാ​വു​ന്നി​ല്ലെ​ന്ന് എ​ഐ​സി​സി വി​മ​ർ​ശി​ച്ചു. സ​മ​ര പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ മി​ക്ക നി​ർ​ദേ​ശ​ങ്ങ​ളും ന​ട​പ്പാ​ക്കു​ന്നി​ല്ല. മാ​ധ്യ​മ​പ്ര​സ്താ​വ​ന​ക​ൾ​ക്ക​പ്പു​റം താ​ഴെ​ത്ത​ട്ടി​ൽ പ്ര​വ​ർ​ത്ത​നം പോ​രാ. സ്വ​ന്തം പ്ര​തി​ച്ഛാ​യ നി​ർ​മി​തി​യി​ൽ മാ​ത്ര​മാ​ണ് നേ​താ​ക്ക​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കു​ന്ന​തെ​ന്നും വി​മ​ര്‍​ശ​ന​മു​ണ്ട്.

Latest News

Corehub Up